മധ്യവയസ്കൻ പൊലീസിൻ്റെ പിടിയില്‍…പിടികൂടിയപ്പോൾ കൈയിലുണ്ടായിരുന്നത്…

വില്പനയ്ക്കായി എത്തിച്ച 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എ യുമായി മധ്യവയസ്കൻ പിടിയില്‍. പൊറത്തിശേരി കരുവന്നൂര്‍ ദേശത്ത് നെടുമ്പുരയ്ക്കല്‍ വീട്ടില്‍ ഷമീറി (40)നെയാണ് മണ്ണുത്തി പൊലീസ് പിടികൂടിയത്. മണ്ണുത്തി സെന്ററില്‍ ലഹരിമരുന്ന് വില്പനയ്ക്കായി ഒരാള്‍ നില്‍ക്കുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
സബ് ഇന്‍സ്‌പെക്ടര്‍ കെ.സി. ബൈജുവും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉന്‍മേഷും സിവില്‍ പൊലീസ് ഓഫീസര്‍ ജയേഷുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘത്തെ കണ്ട ഉടന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പരിശോധനയില്‍ പ്രതിയില്‍നിന്ന് 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എ. കണ്ടെടുക്കുകയായിരുന്നു.

അന്വേഷണത്തില്‍ പ്രതി ബെംഗളൂരുവില്‍ നിന്നും എം.ഡി.എം.എ. വില്പനയ്ക്കായി കൊണ്ടുവരികയായിരുന്നു എന്ന് വ്യക്തമായി. പ്രതിക്ക് വലപ്പാട്, ഇരിങ്ങാലക്കുട, ചേര്‍പ്പ്, തൃശൂര്‍ വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഏഴോളം കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Back to top button