നെയ്യാറ്റിൻകരയിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു
നെയ്യാറ്റി ൻകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരെ തിരുവനന്തപുരം മെഡി.കോളേജിൽ പ്രവേശിപ്പിച്ചു.കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നു വെന്നും കാറിനുള്ളിൽ ഇവർ തമ്മിൽ പിടിവലി നടത്തിനെത്തുടർന്നാണ് കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.