കോട്ടയത്ത് റെയിൽ പാളത്തിൽ വിള്ളൽ..ട്രെയിനുകൾ വൈകിയോടുന്നു…
കോട്ടയം: അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി.ഇതിനെത്തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു.പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം – എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു.വെൽഡിങ് തകരാറ് മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം. ട്രാക്ക്മാന്റെ പരിശോധനയിലാണ് തകരാർ കണ്ടെത്തിയത്. തുടർന്ന് പാളങ്ങൾ ക്ലാമ്പിട്ട് മുറുക്കി വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.