ആലപ്പുഴയിൽ ഗർഭിണി ഓടയിൽ വീണു..സ്ഥലത്ത് അപകട സൂചന….
ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിലേക്ക് വീണ് ഗർഭിണിക്ക് പരിക്ക്.ആലപ്പുഴ നഗരത്തിൽ ഇന്ദിരാജംഗ്‌ഷന് സമീപത്താണ് സംഭവം. കൃത്യമായി മൂടാതെ അലക്ഷ്യമായി ഉപേക്ഷിച്ച ഓടയിലേക്കാണ് യുവതി വീണത്. കഷ്ടിച്ചാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കുഴിച്ചിട്ട ഭാഗത്ത് അപകട സൂചന നൽകുന്ന സൈൻ ബോർഡ് പോലും സ്ഥാപിച്ചിട്ടില്ലന്ന് നാട്ടുകാർ ആരോപിച്ചു.ആറ് മാസത്തിലേറെയായി ഈ ഓടയുടെ നിർമാണം ആരംഭിച്ചിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇപ്പോൾ ഓടനിർമ്മാണം ഏതാണ്ട് നിലച്ച മട്ടാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ആളുകൾക്ക് കടന്നു പോകാൻ പലകകൾ മാത്രമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നത്. വീണതിനെ തുടർന്ന് യുവതി ഭയപ്പെട്ടിരുന്നു. പരിക്കേൽക്കാതെ യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.