വയനാട്ടിൽ പ്രചാരണത്തിന് ഇന്നെതെന്നുന്നത് ആരൊക്കെയെന്നോ…

എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി പ്രചാരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട് മണ്ഡലത്തിൽ. മൂന്നിടങ്ങളിൽ സുരേഷ് ഗോപി പ്രസംഗിക്കും. പ്രിയങ്ക ഗാന്ധിക്ക് വോട്ട് തേടി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും, സച്ചിൻ പൈലറ്റും ഇന്ന് മണ്ഡലത്തിലെത്തും. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് ബത്തേരി മണ്ഡലത്തിൽ വോട്ട് ചോദിക്കും. അവസാന ലാപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും മണ്ഡലത്തിൽ എത്തും.

Related Articles

Back to top button