‘ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം… നീതി കിട്ടണമെന്ന് പി കെ ശ്രീമതി…
കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി. ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്നായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം.
കുറച്ചുദിവസമായി ദിവ്യ ജയിലിൽ കിടക്കുകയാണ്. ദിവ്യക്ക് നീതി ലഭിക്കണം. ജാമ്യം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. എന്ത് തന്നെയായാലും മനപൂർവ്വമല്ലാത്ത നിർഭാഗ്യകരമായ ഒരു സംഭവം എന്നേ പറയാൻ പറ്റൂ. ദിവ്യയുടെ ഭാഗത്ത് നിന്ന് മനപൂർവ്വമുണ്ടായ സംഭവമല്ല. പക്ഷേ ഉണ്ടായ സംഭവത്തെക്കുറിച്ച് പാർട്ടി പരിശോധിച്ചു, അപാകതകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി നടപടി എടുത്തത്. ഏതൊരാൾക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല.” പികെ ശ്രീമതി