ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു..ഇന്ന് അവസാന ദിനം..പ്രത്യേക ബെഞ്ച് ചേരും…

സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായ ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു. സുപ്രീംകോടതിയില്‍ ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്. ജഡ്ജിമാരും അഭിഭാഷകരും ചേര്‍ന്ന് ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കും. അതിനായി ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പ്രത്യേക ബെഞ്ച് ചേരും.നവംബര്‍ 10 വരെയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ഔദ്യോഗികമായി കാലാവധിയുള്ളത്. അടുത്ത ചീഫ് ജസ്റ്റിസായി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നവംബര്‍ 11 മുതല്‍ 2025 മെയ് 13 വരെ സഞ്ജീവ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍ കാലാവധിയുണ്ട്.

എട്ടരവര്‍ഷത്തെ കാലയളവിനിടെ ഒട്ടേറെ സുപ്രധാന വിധികള്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റേതായുണ്ട്. സുപ്രീംകോടതിയുടെ ഭരണമേഖലയില്‍ സമൂലമായ പരിഷ്‌കാരങ്ങളും നടപ്പാക്കിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പടിയിറങ്ങുന്നത്. വെര്‍ച്വല്‍ ഹിയറിങ് വ്യാപകമാക്കല്‍, ഹര്‍ജികളുടെ ഇലക്ട്രോണിക് ഫയലിങ്, കോടതിരേഖകള്‍ കടലാസുരഹിതമാക്കല്‍ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.

Related Articles

Back to top button