പാലക്കാട്ടെ റെയ്ഡ്..പൊലീസിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകി കലക്ടർ…
കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലെ കള്ളപ്പണ പരിശോധനയിൽ പൊലീസ് നടപടിക്രമം പാലിച്ചില്ലെന്ന് കലക്ടറുടെ റിപ്പോർട്ട്.റെയ്ഡ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.പൊലീസ് നടപടിയിൽ വ്യക്തതയില്ലെന്നും കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.സംഭവത്തിൽ വിശദാംശങ്ങൾ അറിയാൻ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് രാവിലെയാണ് റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണം എന്നായിരുന്നു നിർദേശം.