‘കഞ്ചാവിന് അത്ര എഫക്ടില്ല’..നോക്കിയപ്പോൾ കണ്ടത് ഗ്രീൻ ടീ ഇലകൾ..കബളിപ്പിക്കാൻ ശ്രമിച്ച യുവാക്കളെ മർദിച്ച് ഗുണ്ടാസംഘം…

കഞ്ചാവിന് പകരം ഗ്രീൻ ടീ നൽകി പറ്റിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവാക്കൾക്ക് ക്രൂര മർദ്ദനം. ചാവക്കാട് സ്വദേശികളായ രണ്ട് യുവാക്കളെയാണ് ഗുണ്ടാസംഘം ആക്രമിച്ചത്. ഇവരെ പൊലീസ് പിടികൂടിയിരുന്നു.തൃപ്പൂണിത്തറ കേന്ദ്രികരിച്ചുള്ള ഗുണ്ടാസംഘമാണെന്നാണ് കണ്ടെത്തൽ. നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. ദേവദത്തൻ, സുഹൃത്തുക്കളായ അമ്പാടി, അർജുൻ, കാളിദാസൻ എന്നിവർ അടങ്ങുന്ന സംഘമാണ് യുവാക്കളെ മർദിച്ചത്. കഞ്ചാവെത്തിച്ച് നൽകാൻ സാധിക്കുമോ എന്ന് യുവാക്കളോട് ചോദിക്കുകയായിരുന്നു. ഇവർ സമ്മതിച്ചതിനെ തുടർന്ന് കലൂരിലെത്തി കൈമാറാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം.

കൂട്ടത്തിലൊരാൾ കഞ്ചാവാണോ എന്ന് പരിശോധിച്ചപ്പോളാണ്, നൽകിയത് ഗ്രീൻ ടീയാണെന്ന് കണ്ടെത്തുന്നത്. തുടർന്ന് കാറിലേക്ക് വലിച്ച് കയറ്റി യുവാക്കളെ ഗുണ്ടാസംഘം മർദിക്കുകയായിരുന്നു. യഥാർത്ഥ സംഭവം ആദ്യം പൊലീസിനോട് ആദ്യം പരാതി നൽകിയപ്പോൾ മറച്ച് വെച്ചെങ്കിലും പിന്നീട് യഥാർത്ഥ കാരണം പറയുകയായിരുന്നു.

Related Articles

Back to top button