പാതിരാ പരിശോധന…സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി…

പാലക്കാട്ടെ ഹോട്ടലിൽ നടന്ന പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. പി സരിന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന് പാലക്കാട് സി പി എം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പാർട്ടി നിലപാട് സരിൻ പറഞ്ഞതല്ല. ഷാഫി പറമ്പിലിന്റെ എല്ലാ കള്ളക്കളിയും അറിയുന്നതുകൊണ്ടാണ് സരിൻ ഷാഫിയെ കുറിച്ച് അങ്ങനെ പറഞ്ഞതെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെല്ലുവിളിച്ച ഇഎൻ സുരേഷ് ബാബു, എം.ബി രാജേഷിനെ ഓല പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക കാറിൽ പ്രതിപക്ഷ നേതാവ് പാലക്കാട് കാല് കുത്തില്ലെന്നും വെല്ലുവിളിച്ചു.

Related Articles

Back to top button