നവീന്‍ ബാബുവിന്റെ മരണം…കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം…അടുത്ത ദിവസം തന്നെ പത്തനംതിട്ടയില്‍…

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നാളെയോ ശനിയാഴ്ചയോ പത്തനംതിട്ടയിലെത്തി ഭാര്യയുടെ മൊഴിയെടുക്കാനാണ് ആലോചന. പബ്ലിക് പ്രോസിക്യൂട്ടറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം. മൊഴി രേഖപ്പെടുത്താത്തതിനെതിരെ കുടുംബം കോടതിയില്‍ വാദമുന്നയിക്കുകയും ചെയ്തിരുന്നു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നാണ് പി പി ദിവ്യയും കോടതിയില്‍ ആവശ്യപ്പെട്ടത്.

Related Articles

Back to top button