സംസ്ഥാന സ്കൂൾ കായിക മേള..ആദ്യ സ്വർണനേട്ടം..നേടിയത്…
സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ സ്വർണം നേടി മലപ്പുറം. സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മുഹമ്മദ് സുൽത്താനാണ് സ്വർണം സ്വന്തമാക്കിയത്. മലപ്പുറം കടകശേരി ഐഡിയൽ സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് സുൽത്താൻ. സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ മത്സരങ്ങൾക്ക് ഇന്നാണ് തുടക്കമായത്.