കെ. കെ ശൈലജക്കെതിരെ അശ്ലീല പരാമർശം..യുവാവിന് തടവും പിഴയും…

കെ. കെ ശൈലജക്കെതിരെ അശ്ലീല പരാമർശം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ശിക്ഷ വിധിച്ച് കോടതി.തൊട്ടിൽ പാലം ചാപ്പൻതോട്ടം സ്വദേശി മെബിൻ തോമസിന് കോടതിപിരിയും വരെ തടവു ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചു. ഫേസ്ബുക്കിൽ അശ്ലീല കമൻ്റിട്ട കേസിലാണ് നടപടി.പ്രതി നാദാപുരം ജുഡിഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്‌ട്രറ്റ്‌ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ ശൈലജക്കെതിരെ മെബിൻ സമൂഹ മാധ്യമത്തിൽ അശ്ലീല കമന്റിട്ടത്.

Related Articles

Back to top button