ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ..ഒരു ഭീകരനെ സൈന്യം വധിച്ചു…

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ.ഒരു ഭീകരനെ സൈന്യം വധിച്ചു.ഭീകരർക്കായുള്ള തിരച്ചിൽ സുരക്ഷാസേന ഊർജിതമാക്കിയിട്ടുണ്ട്. ബന്ദിപ്പോര വനമേഖലയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടിയത്.സംസ്ഥാനത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ഏറ്റുമുട്ടൽ റിപ്പോർട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നവംബർ രണ്ടിന് അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്

Related Articles

Back to top button