നേതാക്കളുടെ സ്വഭാവത്തെക്കുറിച്ചുള്ള ബിജെപി കൗൺസിലറുടെ പോസ്റ്റ് വിവാദം….നേതാക്കൾ ഇടപെട്ട് പിൻവലിപ്പിച്ചു…

നേതാക്കളും മന്ത്രിമാരും സാധാരണ പ്രവർത്തകരെ അവഗണിച്ചുകൊണ്ട് പെരുമാറരുതെന്ന ബിജെപി കൗൺസിലറുടെ പോസ്റ്റ് വിവാദമായതോടെ നേതാക്കളുടെ ഇടപെടൽ. കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി കൗൺസിലറായ റിനീഷ് ടി യുടെ പോസ്റ്റ് ആണ് വിവാദമായതോടെ നേതാക്കൾ ഇടപെട്ട് പിൻവലിപ്പിച്ചത്.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ പുകഴ്ത്തി അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഫോട്ടോക്കൊപ്പം ചില നേതാക്കളുടെ പ്രവർത്തനരീതിയെ വിമർശിച്ചു കൊണ്ടായിരുന്നു റിനീഷിന്റെ പോസ്റ്റ്. സ്വന്തം കഴിവുകൊണ്ട് മാത്രമല്ല സാധാരണ പ്രവർത്തകരുടെ കഷ്ടപ്പാടിന്റെ കൂടി ഫലമാണ് മന്ത്രിമാരും നേതാക്കളും ആകുന്നത്. പ്രവർത്തകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിലും അവരെ കേൾക്കാനെങ്കിലും ഇവർ തയ്യാറാകണമെന്നും റിനീഷ് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button