സ്‌കൂള്‍ ഗേറ്റ് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം.. പ്രതിഷേധവുമായി കുടുംബം…

സ്‌കൂള്‍ ഗേറ്റ് വീണ് ആറ് വയസുകാരന്‍ മരിച്ചു. കുട്ടിയുടെ മാതാപിതാക്കളും മറ്റ് ബന്ധുക്കളും സ്‌കൂളിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പല്‍ ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.തെലങ്കാനയില്‍ ഹയത്‌നഗറിലുള്ള സില്ല പരിഷത്ത് സ്‌കൂളിലാണ് സംഭവം.

ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന അജയ് എന്ന വിദ്യാര്‍ഥിയാണ് ഇരുമ്പുകൊണ്ടുള്ള സ്‌കൂള്‍ ഗേറ്റ് വീണ് മരിക്കുന്നത്. ഗേറ്റിനടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button