കണ്ണൂരില്‍ ജനവാസ കേന്ദ്രത്തിൽ പുലി ഇറങ്ങി…നായയെ കടിച്ചു കൊന്നു..

കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ പെരിങ്ങോം- വയക്കര പഞ്ചായത്തിലെ കക്കറ കരിമണലില്‍ പുലി ഇറങ്ങിയതായി സംശയം. കരിമണല്‍ സ്വദേശി ജനാര്‍ദനന്റെ വീട്ടിലെ നായയെ കാണാതായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും ഇവിടെ കണ്ടെത്തി. പരിശോധിക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തി.

ഇവരുടെ പരിശോധനയില്‍ പുലിയാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇറങ്ങിയത് പുലിയാണോയെന്ന് കണ്ടെത്താന്‍ പ്രദേശത്ത് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹെലി ക്യാമറ ഉപയോഗിച്ചും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. പുലിയാണെന്ന് വ്യക്തമായാല്‍ സഞ്ചാരദിശ കണ്ടെത്തി കൂട് സ്ഥാപിക്കുകയാണ് വനം വകുപ്പ് ചെയ്യുക. രണ്ടാഴ്ച മുന്‍പ് തളിപ്പറമ്പ് കണികുന്നിലും പറശിനിക്കടവ് നണിച്ചേരിയിലും പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു..

Related Articles

Back to top button