‘സ്വാഗതം ചെയ്ത സിപിഐഎമ്മിലെ നേതാക്കളോട് സ്നേഹം… സന്ദീപ് വാര്യർ..

തന്നെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്ത സിപിഐഎം നേതാക്കളോട് സ്നേഹമുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. തന്റെ മനസ്സിൽ ശൂന്യത മാത്രമാണെന്നും ഇപ്പോഴുള്ള നിലപാടിൽ മാറ്റമില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപിനെ അനുനയിപ്പിക്കാൻ ബിജെപി നേതാക്കളും ആർഎസ്എസ് നേതാക്കളുമെല്ലാം വീട്ടിലെത്തുന്നുണ്ട്. മുതിർന്ന ആർഎസ്എസ് നേതാവ് ജയകുമാറും വീട്ടിലെത്തിയിരുന്നു.


