എരുമേലിയിലെ വില ഏകീകരണം..ദേവസ്വം മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ബിജെപി നേതാവ് എൻ. ഹരി …

കോട്ടയം: മണ്ഡലകാലത്ത് എരുമേലിയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിലെ വില ഏകീകരണം അട്ടിമറിച്ച് ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി. പ്രശ്‌നത്തിൽ ദേവസ്വം മന്ത്രിയും അധികൃതരും അടിയന്തരമായി ഇടപെടണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. ഭക്തർ ആചാരത്തിന്റെ ഭാഗമായി വാങ്ങുന്ന പൂജാ സാധനങ്ങൾക്കും ദ്രവ്യങ്ങൾക്കും കാലങ്ങളായി കൊള്ള വിലയാണ് ഈടാക്കുന്നതെന്ന് പരാതി ഉയർന്നിരുന്നു. വ്യാപക പരാതിയെ തുടർന്ന് ഇക്കുറി വില ഏകീകരണത്തിനായി ദേവസ്വം മന്ത്രിയുടെ നിർദ്ദേശാനുസരണം ജില്ല ഭരണകൂടം യോഗം വിളിച്ച് ചേർത്തു. എന്നാൽ യോഗത്തിൽ ഒരു വിഭാഗം ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. വില ഏകീകരിച്ചാൽ കച്ചവടക്കാർക്ക് നഷ്ടം ഉണ്ടാകുമെന്ന് പറഞ്ഞാണ് ഇവർ എതിർപ്പറിയിച്ചത്. ഇതിനെ തുടർന്ന് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു.

Related Articles

Back to top button