അമ്പൂരി പഞ്ചായത്തിൽ ആദിവാസികളുടെ പ്രതിഷേധം..ജീവനക്കാരെ പൂട്ടിയിട്ടു…

അമ്പൂരി പഞ്ചായത്തിൽ ആദിവാസികളുടെ പ്രതിഷേധം. പ്രതിഷേധക്കാർ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ജീവനക്കാരെ ഓഫീസ് റൂമിലിട്ട് പൂട്ടി. അംഗനവാടി ജീവനക്കാരെ നിയമിച്ചതിൽ അഴിമതിയുണ്ട് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.നിയമനത്തിൽ സുതാര്യത ഉണ്ടായില്ലെന്നും സമുദായത്തെ പരിഗണിച്ചില്ലെന്നും ആരോപിച്ചാണ് ആദിവാസികൾ പ്രതിഷേധം നടത്തിയത് .പഞ്ചായത്ത് പ്രദേശത്ത് 6 വർക്കർമാരെയും 12 ഹെൽപ്പർമാരെയുമാണ് നിയമിച്ചതെന്ന് സമരക്കാർ പറഞ്ഞു. ആദിവാസി മേഖലയിൽ 5 അങ്കണവാടികളുണ്ട്. ആദിവാസി വിഭാഗത്തിൽ നിന്നും പത്തിലേറെ ഉദ്യോഗാർഥികൾ അപേക്ഷിക്കുകയും അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരിൽ ആർക്കും നിയമനം നൽകിയില്ല എന്നും ആക്ഷേപമുണ്ട്.

Related Articles

Back to top button