കേരള സർവകലാശാല നടത്താനിരിക്കുന്ന പരീക്ഷകൾ മാറ്റണം..ആവശ്യവുമായി കെ.എസ്.യു…

നവംബർ 13ന് കേരള സർവകലാശാല നടത്താനിരിക്കുന്ന പരീക്ഷകൾ മാറ്റണമെന്ന് കെ.എസ്.യു. ഇക്കാര്യം ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കത്ത് നൽകി.വയനാട് പാർലമെന്‍റ് മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പരീക്ഷകൾ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.

പഞ്ചവത്സര എൽ.എൽ.ബി മൂന്നാം സെമസ്റ്റർ പരീക്ഷകൾ ഉൾപ്പെടെയുള്ളവ നവംബർ 13ന് നടത്തിയാൽ സർവകലാശാലക്ക് കീഴിൽ പഠിക്കുന്ന ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നിന്നുള്ള വിദ്യാർഥി വോട്ടർമാർക്ക് വോട്ട് ചെയ്യാൻ കഴിയാതെ വരും. അതിനാൽ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരീക്ഷകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button