സംവിധായകനെതിരായ മഞ്ജു വാര്യരുടെ കേസ് റദ്ദാക്കി..റദ്ദാക്കിയത്….

സംവിധായകൻ ശ്രീകുമാർ മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടി മഞ്ജു വാര്യരുടെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. സാമുഹ്യമാധ്യമങ്ങളിലൂടെ വ്യക്തിത്വത്തെ അപമാനിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. 2019ൽ ആയിരുന്നു ശ്രീകുമാർ മേനോന് എതിരെ മഞ്ജു വാര്യർ രം​ഗത്ത് എത്തിയത്.

‘ഒടിയൻ’ സിനിമയുടെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. ഡിജിപിക്ക് ആയിരുന്നു പരാതി നല്‍കിയത്. പിന്നാലെ 2019 ഒക്ടോബർ 23ന് തൃശൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്യുകയായിരുന്നു. ഇതിനെതിരെ ശ്രീകുമാർ മേനോൻ നൽകിയ ഹർജി അനുവദിച്ചാണ് കേസ് റദ്ദാക്കിയത്.

Related Articles

Back to top button