നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ ബസ് സര്‍വീസ്…ഇടക്കാല ഉത്തരവില്ല, വിഎച്ച്പിയുടെ ആവശ്യം തള്ളി സുപ്രീം കോടതി…

മണ്ഡലകാലം കണക്കിലെടുത്ത്‌ നിലയ്‌ക്കൽ മുതൽ പമ്പ വരെ സൗജന്യ ബസ്‌ സർവീസ്‌ നടത്താൻ അനുവദിക്കുന്ന ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന വിഎച്ച്‌പിയുടെ ആവശ്യം തള്ളി സുപ്രീംകോടതി. കേസിൽ വാദംകേൾക്കൽ പൂർത്തിയാക്കി അന്തിമ തീരുമാനമെടുക്കാമെന്ന്‌ അറിയിച്ചാണ്‌ കോടതി ഇടക്കാല ഉത്തരവിറക്കണമെന്ന വിഎച്ച്‌പിയുടെ ആവശ്യം തള്ളിയത്‌. കേസ്‌ അന്തിമവാദത്തിനായി മാറ്റുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Related Articles

Back to top button