ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റർ വിമാനം ആഗ്രയിൽ തകർന്നു വീണു…

ആഗ്രയില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു. ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനമാണ് തകര്‍ന്നു വീണത്. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് വിവരം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിൽ പാടത്താണ് വിമാനം തകർന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.

പഞ്ചാബിലെ അദംപൂറിൽ നിന്നാണ് വിമാനം യാത്ര തുടങ്ങിയത്. ആഗ്രയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. അപകടം മുന്നിൽ കണ്ട് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പൊലീസും അന്വേഷണം നടത്തും.

Related Articles

Back to top button