സന്ദീപ് വാര്യർക്കെതിരെ നടപടിക്കൊരുങ്ങി ബിജെപി..പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്ത് സിപിഎം….

ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യമായി തുറന്നടിച്ച സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന സൂചന നൽകി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്നും അപമാനം നേരിട്ടുവെന്നുമുള്ള സന്ദീപ് വാര്യരുടെ ഫേയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് പാലക്കാട് ബിജെപി ഓഫീസിൽ അടിയന്തര യോഗം ചേരുകയാണ്..

അതേസമയം സന്ദീപ് വാര്യരെ സ്വാ​ഗതം ചെയ്ത് സിപിഎം. സിപിഎമ്മിനെ വിമർശിച്ച നിരവധി പേർ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. എന്നാൽ ഇതുവരെ സന്ദീപുമായി ആശയവിനിമയം നടന്നിട്ടില്ലെന്നും എം വി​ ​ഗോവിന്ദൻ വ്യക്തമാക്കി.

Related Articles

Back to top button