മ​ണി​യ​ൻ കൊ​ല​ക്കേ​സ്..പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി…

കാ​വും​പു​റം മ​ണി​യ​ൻ കൊ​ല​ക്കേ​സി​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​യും. ഒ​ന്നാം​പ്ര​തി വി​ള​പ്പി​ൽ കാ​വും​പു​റം വ​ഞ്ചി​യൂ​ർ​ക്കോ​ണം കി​ഴ​ക്കേ​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​സാ​ദ്(40), ര​ണ്ടാം​പ്ര​തി വി​ള​പ്പി​ൽ കാ​വും​പു​റം വ​ഞ്ചി​യൂ​ർ​ക്കോ​ണം ഉ​ഷാ​ഭ​വ​നി​ൽ അ​നു​രാ​ജ​ൻ എ​ന്ന അ​നി(56) എ​ന്നി​വ​രെ​യാ​ണ് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​നും 50,000 രൂ​പ വീ​തം പി​ഴ​ക്കും നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ.​എം. ബ​ഷീ​ർ ശി​ക്ഷി​ച്ച​ത്.

മ​ണി​യ​ൻവി​ള​പ്പി​ൽ ചൊ​വ്വ​ള്ളൂ​ർ കാ​വും​പു​റം വ​ഞ്ചി​യൂ​ർ​ക്കോ​ണം​വീ​ട്ടി​ൽ മ​ണി​യ​ൻ (55) കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ ആ​കെ നാ​ല് പ്ര​തി​ക​ളാ​ണു​ള്ള​ത്. മൂ​ന്നാം പ്ര​തി കൃ​ഷ്ണ​മ്മ, നാ​ലാം പ്ര​തി ഷൈ​ല​ജ എ​ന്നി​വ​രെ കോ​ട​തി വെ​റു​തെ​വി​ട്ടു. ഒ​ന്നാം പ്ര​തി പ്ര​സാ​ദി​ന്റെ അ​മ്മ​യാ​ണ് കൃ​ഷ്ണ​മ്മ. ഷൈ​ല​ജ ര​ണ്ടാം പ്ര​തി അ​നു​രാ​ജി​ന്റെ ഭാ​ര്യ​യും. മ​ണി​യ​ൻ മ​ദ്യ​പി​ച്ചു​വ​ന്ന്​ അ​സ​ഭ്യം പ​റ​യു​ന്ന​ത് സ​മീ​പ​വാ​സി​ക​ളാ​യ പ്ര​തി​ക​ളെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ പ്ര​തി​ക​ൾ മ​ണി​യ​നെ പ​ല​പ്പോ​ഴും ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. 2014 മാ​ർ​ച്ച്‌ മൂ​ന്നി​ന് രാ​ത്രി 11.30 മ​ണി​ക്ക് ഭാ​ര്യ​യും മ​ക​ളും വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യം പ്ര​തി​ക​ൾ മ​ണി​യ​ന്റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ ചേ​ർ​ന്ന് മ​ണി​യ​നെ മ​ര​പ്പ​ട്ടി​യ​ൽ​കൊ​ണ്ട്​ ത​ല​ക്ക​ടി​ച്ചും പേ​പ്പ​ർ ക​ട്ടി​ങ്​ ക​ത്തി കൊ​ണ്ട് ദേ​ഹ​മാ​സ​ക​ലം ആ​ഴ​ത്തി​ൽ വ​ര​ഞ്ഞും മു​റി​പ്പെ​ടു​ത്തി. മു​റി​വേ​റ്റ്​ ചോ​ര വാ​ർ​ന്ന്​ അ​വ​ശ​നാ​യ മ​ണി​യ​ൻ സം​ഭ​വ​സ്ഥ​ല​ത്തു​െ​വ​ച്ചു​ത​ന്നെ​ മ​രിക്കുകയായിരുന്നു.

Related Articles

Back to top button