കുഴൽപ്പണ കേസ് വെളിപ്പെടുത്തിയത് ശോഭാ സുരേന്ദ്രൻ പറഞ്ഞിട്ട്..വീണ്ടും വെളിപ്പെടുത്തലുമായി തിരൂർ സതീഷ്…
കൊടക്കര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ പുറത്തു പറയാൻ തന്നോട് പറഞ്ഞത് ശോഭാ സുരേന്ദ്രൻ ആണെന്ന് ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷിൻറെ വെളിപ്പെടുത്തൽ.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ശോഭയെയും വെട്ടിലാകുന്ന ഒട്ടേറെ പ്രതികരണങ്ങളാണ് ഇപ്പോൾ തിരൂർ സതീഷ് നടത്തിയിരിക്കുന്നത്.കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശോഭയോട് മാത്രമല്ല പല സംസ്ഥാനതല നേതാക്കളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ശോഭാ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയിൽ താൽപ്പര്യമുണ്ടായിരുന്നുവെന്നും സതീഷ് വ്യക്തമാക്കി.
കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധൈര്യമായി പറയണമെന്നും, അത് നവംബർ ഡിസംബർ മാസങ്ങളിൽ പറയുന്നതാണ് ഉചിതമെന്നും ഈ സമയത്താണ് ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്, സ്വാഭാവികമായും തനിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് ആകാൻ കഴിയുമെന്ന തരത്തിലായിരുന്നു ശോഭയുടെ പ്രതികരണമെന്നും തിരൂർ സതീഷ് പറയുന്നു.കൊടകര കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ തുടരുമെന്നും കണ്ണിൽ കണ്ട സത്യങ്ങൾ വിളിച്ചു പറയുമെന്നും തിരൂർ സതീശ് പറഞ്ഞു. പോലീസിന് നൽകിയ മൊഴിയിൽ നിന്ന് വിരുദ്ധമായി സത്യങ്ങളാണ് ഞാൻ രണ്ടുദിവസമായി വെളിപ്പെടുത്തിയതെന്ന് സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.




