‘ഷൊർണൂർ അപകടം..ട്രെയിൻ തട്ടി പുഴയിൽ വീണയാളെ കണ്ടെത്താനായില്ല..തിരച്ചിൽ അവസാനിപ്പിച്ചു…
പാലക്കാട് ഷൊർണൂരിൽ ട്രെയിനപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്താനായില്ല. പുഴയിലേക്ക് തെറിച്ചുവീണ ലക്ഷ്മണന്റെ മൃതദേഹമാണ് കണ്ടെത്താനുള്ളത്.ഇയാൾക്കായുള്ള തിരച്ചിൽ ഇന്നത്തേക്ക്
അവസാനിപ്പിച്ചു. തിരച്ചിൽ നാളെ രാവിലെ ഏഴിന് പുനരാരംഭിക്കുമെന്ന് ഷൊർണൂർ എസ്‌ഐ മഹേഷ് കുമാർ പറഞ്ഞു.തമിഴ്‌നാട് സേലം സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് ട്രെയിൻ തട്ടി മരിച്ചത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് അപകടത്തിൽപ്പെട്ടത്. ലക്ഷ്മൺ , വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.