ശ്രീനഗർ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു..വധിച്ചത് ലഷ്‌കറെ കമാൻഡർ ഉസ്മാനെ….
ജമ്മു കാശ്മീരിലെ ശ്രീനഗറിലെ ഖൻയാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ വധിച്ചു. ലഷ്കർ കമാൻഡർ ഉസ്മാനെയാണ് സൈന്യം വധിച്ചത്. സുരക്ഷാസേനയ്ക്ക് നേരെ മുമ്പു നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരൻ ആണ് ഉസ്മാനെന്ന് സൈന്യം പറയുന്നു.2023 നടന്ന ആക്രമണത്തിൽ ഇൻസ്പെക്ടർ മസ്‌റൂറിനെ കൊലപ്പെടുത്തിയതിൽ കൊല്ലപ്പെട്ട ഭീകരന് പങ്കുണ്ടെന്നും സൈന്യം അറിയിച്ചു.ശനിയാഴ്ച പുലർച്ചെ ആരംഭിച്ച രൂക്ഷമായ ഏറ്റുമുട്ടലിൽ നാല് സുരക്ഷാ സൈനികർക്കും പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്