മന്ത്രി വരുന്നതിനാൽ ട്രാക്ക് വൃത്തിയാക്കാൻ നിർത്തിയതായിരുന്നു അവരെ…ഓടി മാറാൻ പോലും സ്ഥലം ഇല്ല…
ഷൊര്‍ണൂർ റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചത് പാലത്തിൽ നിന്നും മാറാൻ സൌകര്യമില്ലാത്തിനാലെന്ന് ദൃക്സാക്ഷി. ട്രെയിൻ വരുമ്പോൾ ശുചീകരണ തൊഴിലാളികൾക്ക് മാറി നിൽക്കാൻ സ്ഥലമില്ലായിരുന്നുവെന്ന് അപകടത്തിന് ദൃക്സാക്ഷിയായ മനോജ് പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി നാളെ ഷൊർണൂർ വഴി കടന്നു പോകുന്നുണ്ട്. അതുകൊണ്ടാണ് തിരക്കിട്ട് ട്രാക്ക് വൃത്തിയാക്കിയിരുന്നത്. പ്രദേശത്ത് കുറേ മാലിന്യങ്ങളുണ്ടായിരുന്നു. അത് ചാക്കിലാക്കി കൊണ്ടുപോകുമ്പാഴാണ് ദാരുണമായ അപകടം സംഭവിച്ചതെന്ന് മനോജ് പറഞ്ഞു.
സ്ഥിരം തൊഴിലാളികളല്ല അപകടത്തിൽപ്പെട്ടത്. 10 പേരെ ശുചീകരണത്തിനായി താൽക്കാലികമായി കൊണ്ടുവന്നതാണെന്നാണ് അറിഞ്ഞത്. അവർ പാലത്തിന് അപ്പുറത്ത് നിന്നും മാലിന്യ ചാക്കുമായി നടന്ന് പോകുമ്പോഴാണ് ട്രെയിൻ എത്തിയത്. അവർക്ക് മാറി നിൽക്കാൻ സൌകര്യമുണ്ടായിരുന്നില്ല. ട്രെയിൻ വരുന്നത് കണ്ട് 6 പേർ ഓടിമാറി. എന്നാൽ 4 പേർക്ക് രക്ഷപ്പെടാനായില്ലെന്ന് മനോജ് പറഞ്ഞു.