പിപി ദിവ്യയുടെ കണ്ണൂർ സർവകലാശാല സെനറ്റ് അംഗത്വം..ഗവർണർ വി.സിയോട് വിശദീകരണം തേടി…

തിരുവനന്തപുരം : എ‍ഡിഎം നവീൻബാബുവിൻറെ മരണത്തിൽ അറസ്റ്റിലായ ജാമ്യത്തിൽ കഴിയുന്ന കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ കണ്ണൂർ സർവകലാശാല സെനറ്റിൽ അംഗമായി തുടരുന്നതിൽ വിശദീകരണം തേടി ഗവർണ്ണർ. കണ്ണൂർ വിസിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ച ദിവ്യ, ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജയിലിലാണ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലുള്ള സെനറ്റ് അംഗത്വത്തിൽ നിന്നും ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിസിയോട് ഗവർണ്ണർ വിശദീകരണം തേടിയത്.

Related Articles

Back to top button