പശുവിനെ ട്രാക്ടറില്‍ കെട്ടിവലിച്ചു..നാലുപേര്‍ക്ക് എതിരെ കേസ്…

പശുവിനെ ട്രാക്ടറില്‍ കെട്ടിവലിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയതിന് പിന്നാലെയാണ് കേസെടുത്തത്.ഉത്തര്‍പ്രദേശിലെ കൈലാദേവി പ്രദേശത്താണ് സംഭവം.ഗ്രാമത്തലവന്‍ ഓംവതി, അവരുടെ ഭര്‍ത്താവ് രൂപ് കിഷോര്‍, പശുപരിപാലകന്‍ കാലു, ട്രാക്ടര്‍ ഡ്രൈവര്‍ നേം സിങ് എന്നിവര്‍ക്കെതിരെമൃഗങ്ങളോടുള്ള ക്രൂരത നിയമപ്രകാരം കേസെടുത്തതായി പൊലിസ് പറഞ്ഞു. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അടിയന്തര ഇടപെടല്‍ നടത്തിയിരുന്നു.
രോഗം ബാധിച്ച പശുവിനെ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നെന്നും അക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.




