സിനിമയെ വിമര്‍ശിച്ചയാളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി നടൻ ജോജു ജോര്‍ജ്..

നടൻ ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലെ ക്രൂരമായ റേപ്പ് സീനിനെതിരെ അഭിപ്രായം പറഞ്ഞ റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.സിനിമയുടെ സംവിധായകനും നായകനുമായ ജോജു ജോർജ്ജാണ് സോഷ്യൽ മീഡിയയിൽ മാത്രമുണ്ടായിരുന്ന റിവ്യൂ പോസ്റ്റ് കണ്ട് എഴുതിയ ആളെ ഭീഷണിപ്പെടുത്തിയത്. സിനിമ കോടികളുടെ മുതൽ മുടക്കിൽ നിർമിച്ചതാണെന്നും, ചിത്രത്തിനെതിരെ എഴുതിയ നിന്നെ നേരിൽ കാണണമെന്നും മുന്നിൽ നിൽക്കാൻധൈര്യം ഉണ്ടോയെന്നും ജോജു ജോർജ്ജ് ഭീഷണിപ്പെടുത്തുന്നു. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ ആദർശ് എച്ച് എസ്സിനെയാണ് ജോജു ഭീഷണി പെടുത്തുന്നത്.

ജോജു ജോർജ്ജ് ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ റിവ്യൂവറായ ആദർശ് എച്ച് എസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.സിനിമാ റിവ്യൂസ് താന്‍ സ്ഥിരം ചെയ്യാറുള്ളതാണെന്നും ജോജുവിനെപ്പോലെ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ആദര്‍ശും വ്യക്തമാക്കുന്നു.

Related Articles

Back to top button