പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച് സിപിഎം പ്രവർത്തകർ..പരിക്ക്…

ചെറുതുരുത്തിയിൽ വികസന മുരടിപ്പിനെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഷാദ് തലശ്ശേരിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ നിഷാദ് തലശ്ശേരിക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ചെറുതുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. അതേസമയം പൊലീസിനെതിരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, പൊലീസിനു മുന്നിൽ വച്ചായിരുന്നു മർദ്ദനമെന്ന് നിഷാദ് പറഞ്ഞു. പരിക്കേറ്റ നിഷാദിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.




