പണം കിട്ടിയാൽ എന്തും ചെയ്യും..പിന്നിൽ സിപിഎം..തിരൂർ സതീഷിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ്…

കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെതിരെ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ആളാണ് തിരൂര്‍ സതീഷെന്ന് അനീഷ് കുമാര്‍ പറഞ്ഞു. അതിന്റെ പേരിലുള്ള വൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. സതീഷിനെ ഇപ്പോള്‍ സിപിഐഎം കുത്തിപ്പൊക്കിക്കൊണ്ട് വന്നതാണ്. പണം കിട്ടിയാല്‍ സതീഷ് എന്തും ചെയ്യുമെന്നും കെ കെ അനീഷ് കുമാര്‍ പറഞ്ഞു.

എല്ലാ തിരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയരാറുണ്ടെന്നും അനീഷ് കുമാര്‍ പറഞ്ഞു. അതിന് ഒരു വിലയും കല്‍പിക്കുന്നില്ല. 2021 ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കെ സുരേന്ദ്രനോ താനോ ജില്ലയില്‍ ഉണ്ടായിരുന്നില്ല. വിവിധ മണ്ഡലങ്ങളില്‍ പര്യടനത്തിലായിരുന്നു തങ്ങള്‍. ഫോണ്‍ റെക്കോര്‍ഡ് വേണമെങ്കില്‍ പരിശോധിക്കാമെന്നും അനീഷ് കുമാര്‍ പറഞ്ഞു.

Related Articles

Back to top button