വിമതനുമല്ല, അപരനുമല്ല….ഇതെൻ്റെ പ്രതിഷേധം…ചേലക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഹരിദാസൻ…

ചേലക്കരയിൽ തിരഞ്ഞെടുപ്പ് ചൂടു പിടിക്കുന്നതിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി ഹരിദാസനും വിവാദങ്ങളിൽ നിറയുകയാണ്. ഹരിദാസൻ വിമതനാണോ അപരനാണോ സ്വതന്ത്രനാണോ എന്നത് സംബന്ധിച്ച് കോൺ​ഗ്രസ് സിപിഐഎം തർക്കങ്ങൾ നിലനിൽക്കെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഹരിദാസൻ. താൻ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും സ്ഥാനാർത്ഥിത്വം പ്രതിഷേധ സൂചകമാണെന്നും ഹരിദാസൻ.

സിഐടിയു പ്രവർത്തകനാണ്. സ്വതന്ത്രനാണ്. ഈ സ്ഥാനാർത്ഥിത്വം എന്റെ പ്രതിഷേധമാണ്. അ‍ഞ്ച് വർഷം ഭരിച്ച രമ്യ ഹരിദാസിനോടുള്ള പ്രതിഷേധമാണ്. എന്റെ പേര് ഹരിദാസൻ എന്നാണ്. സ്ഥാനാർത്ഥിത്വത്തിൽ ആ പേര് കാണുമല്ലോ. രമ്യയുടെ അപരനായി മത്സരിക്കാനാണ് ഒരുങ്ങുന്നത്’, ഹരിദാസൻ പറഞ്ഞു .
മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി യു ആർ പ്രദീപ് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരിദാസൻ പറ‍ഞ്ഞു. ജയിക്കാനല്ലേ മത്സരിക്കുന്നത് എന്ന ചോദ്യത്തിന് സ്ഥാനാർത്ഥിത്വം തന്റെ പ്രതിഷേധമാണെന്ന് ഹരിദാസൻ ആവർത്തിച്ചു.

Related Articles

Back to top button