പോത്തുകല്ല്, ആനക്കല്ല് ഭാഗത്തെ സ്ഫോടന ശബ്ദം..ഭൂകമ്പ സാധ്യത..പ്രതികരണവുമായി ജില്ലാ കളക്ടർ…

മലപ്പുറം പോത്തുകല്ല്, ആനക്കല്ലിലെ ഭൂമിക്കടിയിൽ നിന്നുണ്ടായ സ്‌ഫോടന ശബ്ദത്തിൽ പ്രതികരണവുമായി ജില്ലാ കളക്ടർ വിആർ വിനോദ്. ജനങ്ങളുടെ ആശങ്ക അകറ്റുമെന്ന് കളക്ടർ അറിയിച്ചു. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഭൂമികുലുക്കമായി അനുഭവപ്പെടുന്നില്ലെങ്കിലും ചെറിയ തോതിൽ ഭൂകമ്പം ഉണ്ടാവാനുളള സാധ്യത തള്ളിക്കളായാനാവില്ലന്നും കളക്ടർ പറഞ്ഞു. പ്രദേശം സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കളക്ടർ.ജിയോളജി, ഭൂജല വിദഗ്ധരുടെ നേതൃത്വത്തിൽ പ്രദേശത്ത് കൂടുതൽ പരിശോധന നടത്തും. ആവശ്യമെങ്കിൽ ഭൂമികുലുക്ക മുന്നറിയിപ്പ് സംവിധാനം പ്രദേശത്ത് സ്ഥാപിക്കും. നിലവിൽ പ്രദേശത്തു നിന്ന് ജനങ്ങൾ താമസം മാറേണ്ട സാഹചര്യമില്ലന്നും കളക്ടർ വ്യക്തമാക്കി.

Related Articles

Back to top button