സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടേൽ അങ്ങ് ഉപേക്ഷിച്ചേക്കു..നെഞ്ചിടിപ്പ് കൂട്ടി വീണ്ടും ഉയർന്നു..ഇന്ന് ഉയർന്നത്…
ഉത്സവ-വിവാഹ സീസണുകളിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുകയാണ് സ്വർണ വിലക്കയറ്റം.സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 15 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 7,455രൂപയും പവന് 59,640 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞദിവസമാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്.
നാല് ദിവസത്തിനിടെ 2,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ പവന് ഒറ്റയടിക്ക് 520 രൂപയാണ് കൂടിയത്. ദിനംപ്രതി നിരക്ക് ഉയരുന്നതോടെ സ്വര്‍ണവില 60,000 കടക്കുമോ എന്ന് ആശങ്കയിലാണ് ഉപഭോക്താക്കള്‍. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.