ജയിലിലെ ആദ്യദിനം വായനയില്‍ മുഴുകി ദിവ്യ..പാര്‍പ്പിച്ചത് വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലെ സെല്ലില്‍..ധരിച്ചത്…
എംഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ദിവ്യ ഇപ്പോൾ പള്ളിക്കുന്നിലെ വനിതാ ജയിലിലെ അന്തേവാസിയാണ് .ജയിലില്‍ കഴിയുന്ന ദിവ്യ ആദ്യദിനം ചെലവഴിച്ചത് ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകിയും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടുചേര്‍ന്ന വനിതാ ജയിലിലാണ് ദിവ്യയെ പാര്‍പ്പിച്ചിരിക്കുന്നത്. മറ്റ് തടവുകാരില്‍ നിന്ന് മോശമായ പെരുമാറ്റമോ കൈയേറ്റമോ ഉണ്ടാകാതിരിക്കാന്‍ ജയില്‍ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണവുമുണ്ട്.റിമാന്‍ഡ് കേസിലെ തടവുകാരി ആയതുകൊണ്ടും മറ്റ് സ്ഥിരം തടവുകാര്‍ക്കുള്ള നിബന്ധനകള്‍ ഇവര്‍ക്ക് ബാധകമല്ല. രണ്ട് രാത്രിയും ഒരു പകലും ദിവ്യ ജയിലില്‍ ചിലവഴിച്ചു. ഇനിയും കുറച്ചു ദിവസം കൂടി ജയിലില്‍ കഴിയേണ്ട സാഹചര്യം ഉണ്ടാകും.
രണ്ട് ബ്ലോക്കുകളുള്ള വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. പുതിയ കെട്ടിടമായതിനാല്‍ പ്രത്യേകം മുറികളുമുണ്ട്.ഇതിലൊന്നിലാണ് ദിവ്യയെ പാര്‍പ്പിച്ചിരിക്കുന്നത്. വീട്ടില്‍നിന്ന് എത്തിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനുള്ള അനുവാദം ജയില്‍ ചട്ടങ്ങളിലുണ്ട്.അതുകൊണ്ട് തന്നെ ദിവ്യ ധരിച്ചത് വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രം തന്നെയാണ്.ബുധനാഴ്ച ദിവ്യക്ക് സന്ദര്‍ശകര്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ മറുപടി നല്‍കിയില്ല. നേതാക്കളും ബന്ധുക്കളും എത്തിയതായി സൂചനയുണ്ട്.