സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി…
മലയാളിയുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു. ചിത്രങ്ങൾ പുറത്തു വന്നതോടെ നിരവധി ആരാധകരാണ് വധൂവരന്മാർക്ക് ആശംസ നേർന്നെത്തിയത്. നേരത്തെ, ജയറാമിന്‍റെ മകൾ മാളവികയുടെ വിവാഹത്തിന് സുഷിൻ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു.
മലയാള സിനിമയിലെ ‘സീൻ മാറ്റിയ’ സംഗീതസംവിധായകനാണ് സുഷിൻ ശ്യാം. 2014 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച സുഷിൻ, വളരെ വേഗത്തിൽ വിലിപിടിപ്പുള്ള ബ്രാൻഡ് നെയിം ആയി വളർന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായാകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു. ആവേശം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകളിലൂടെ ഈ വർഷവും പ്രേക്ഷകരെ കയ്യിലെടുത്തിരുന്നു. ‘ബോഗയ്ന്‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു.




