മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി..ഒരാൾക്ക് ദാരുണാന്ത്യം…

മലപ്പുറം ഊർക്കടവിൽ ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു.കടയുടമ ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.കടയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായതാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ഊർക്കടവ് സ്വദേശി എളേടത്ത് റഷീദ് ആണ് മരിച്ചത്.അപകട സമയത്ത് കടയിൽ അബ്ദുൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്.  അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കടയിലെ സാധനങ്ങളെല്ലാം നശിച്ചതായി കാണുന്നത്. മറ്റാർക്കും പരിക്കുള്ളതായി വിവരമില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

Related Articles

Back to top button