കൂറ്റൻ പെരുമ്പാമ്പ് വലയിൽ കുടുങ്ങി…
വെള്ളറടയിൽ കൂറ്റൻ പെരുമ്പാമ്പ് പുരയിടത്തിലെ വലയിൽ കുടുങ്ങി.വൈകുന്നേരം നാട്ടുകാർ അറിയിച്ചതിനെ ത്തുടർന്ന് പരുത്തിപ്പളളി ഫോറസ്റ്റ് റേഞ്ചിൽ നിന്ന് വനപാലകർ എത്തിയെങ്കിലും പാമ്പിനെ പിടികൂടാതെ മുങ്ങി. മാനൂർ വാർഡിൽ നാടാർകോണം ഭാഗത്ത് കുടുങ്ങിയ പെരുമ്പാമ്പ് രാത്രിയിലും വലയിലായിക്കിടക്കുന്നത് നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്.