അമ്പലപ്പുഴയിൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് പണം കവർന്നു..കവർന്നത്…
അമ്പലപ്പുഴ:പുന്നപ്ര തെക്ക് പഞ്ചായത്ത് ശ്രീഅന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്താണ് പണം മോഷണം നടത്തിയത്. ക്ഷേത്രത്തിന് അകത്ത് കയറി 3 കാണിക്ക വഞ്ചികൾ കുത്തി തുറന്ന് പണം മോഷ്ടിച്ചു. തിങ്കളാഴ്ച
പുലർച്ചെ 4-30 ഓടെ കീഴ്ശാന്തി എത്തിയപ്പോഴാണ് ക്ഷേത്ര കവാടം കുത്തി തുറന്ന് കാണിക്ക വഞ്ചികളിൽ നിന്നും പണം എടുത്ത ശേഷം കാണിക്ക വഞ്ചി പല ഭാഗങ്ങളിലായി ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തിയത്.
ക്ഷേത്രത്തിന് അകത്ത് ഉണ്ടായിരുന്ന വിക്കറ്റ് ഗൈറ്റ്ൻ്റെ താഴ് ചുറ്റിക വെച്ച് അടിച്ച് പൊട്ടിച്ചാണ് ക്ഷേത്രത്തിനുള്ളിൽ മോഷ്ടാവ് കടന്നതെന്ന് ക്ഷേത്രം സെക്രട്ടി സുരേഷ് പറഞ്ഞു. വിവരം അറിഞ്ഞ് പുന്നപ്ര പൊലീസ് എത്തി പരിശോധന നടത്തി.ഡോഗ് സ്ക്വാഡും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി
തെളിവുകൾ ശേഖരിച്ചു .25000 രൂപയോളം കവർന്നതായാണ് പ്രഥാമിക നിഗമനം.