ആടുമോഷ്ടാക്കൾ പിടിയിൽ..കട്ടത് ഇരുപതോളം ആടുകളെ…
നാഗർകോവിൽ ആരൽവായ്മൊഴി പരിസരപ്രദേശങ്ങളിൽ ഇരുപതോളം ആടുകളെ മോഷ്ടിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. നാഗർകോവിൽ കോട്ടാർ സ്വദേശികളായ മുഹമ്മദ് സവ്ജുദ്ദീൻ (19), അബ്ദുൽ സമദ് (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേയാൻവിടുന്ന ആടുകളെ കാണാതായപ്പോൾ നാട്ടുകാർ ആരൽവായ്മൊഴി പോലീസിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കാറുമായി ആടുകളെ മോഷ്ടിക്കാൻ എത്തിയപ്പോഴാണ് ആരൽവായ്മൊഴി പോലീസിന്റെ വാഹനപരിശോധനയിൽ പ്രതികൾ പിടിയിലായത്.




