മദ്യപിച്ചെത്തി ഭാര്യയുമായി തർക്കം..രണ്ടുവയസ്സുകാരനെ നിലത്തെറിഞ്ഞ് കൊന്ന് പിതാവ്…

മദ്യലഹരിയിൽ പിതാവ് രണ്ടുവയസ്സുകാരനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി. ഭാര്യയുടെ പരാതിയിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു.ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബാംഗര്‍മൗവിലാണ് സംഭവം.ഷാരൂൺ എന്നയാളാണ് മദ്യപിച്ചു വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുകയും പിന്നാലെ രണ്ടു വയസ്സുകാരനെ നിലത്തെറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തത്.

മദ്യപിച്ചു വീട്ടിലെത്തിയ ഷാരൂൺ ഭാര്യയുമായി തർക്കിക്കുകയും അവരെ ആക്രമിക്കുകയും ചെയ്തു. എന്നാൽ ഭാര്യ ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ കോപിതനായ ഇയാൾ കുട്ടിയെ എടുത്തു നിലത്തേറിയുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു.പൊലീസ് എത്തുന്നത് വരെ ഷാരൂണിനെ അയൽവാസികൾ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി ലഹള ഉണ്ടാക്കുന്നത് ഇയാളുടെ സ്ഥിരം പെരുമാറ്റമാണെന്നും അയൽവാസികൾ പറഞ്ഞു.

Related Articles

Back to top button