മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി…

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടിയം സ്വദേശി ബൈജു, പരവൂർ സ്വദേശി ജിക്കോ ഷാജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മംഗലാപുരത്ത് ഒപ്റ്റിക്കൽ കേബിൾ ജോലിക്കായി വന്നവരാണ്. ജിക്കോ ഷാജി പരവൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ആ‍ളാണ്.പീഡനത്തിൽ പുറമേ എസ് എസ് ടി നിയമപ്രകാരവും പോലീസ് കേസെടുത്തു.

ഇന്നലെയാണ് മംഗലാപുരത്ത് 20 കാരി പീഡനത്തിനിരയായത്. പെൺകുട്ടിയെ പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടു പരിസരത്ത് ജോലിക്കെത്തിയതായിരുന്നു പ്രതികൾ. പെൺകുട്ടി മാത്രമാണ് വീട്ടിലെന്ന് ഉറപ്പുവരുത്തിയ ഇരുവരും 20 കാരിയെ കടന്നു പിടിക്കുകയും ബഹളം വെക്കാൻ ശ്രമിച്ചപ്പോൾ വായിൽ തുണി കുത്തി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

Related Articles

Back to top button