കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ റാഗിങ്..ക്രൂര മർദ്ദനം…
കോഴിക്കോട് കൊടുവള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിനിടെ മർദ്ദിച്ചതായി പരാതി. പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. പന്നൂർ ഗവ. HSS ലെ പ്ലസ് വൺ വിദ്യാർത്ഥിയായ കരുവൻ പൊയിൽ സ്വദേശിയെ, നാല് പ്ലസ് ടൂ വിദ്യാർത്ഥികൾ ചേർന്ന് റാഗിങ്ങിന് ഇരയാക്കുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചായിരുന്നു മർദ്ദനം.മൂക്കിലും കഴുത്തിനും പരുക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിലും തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. മർദ്ദിച്ചവർക്ക് എതിരെ വിദ്യാർത്ഥിയുടെ കുടുംബം കൊടുവള്ളി പൊലീസിൽ പരാതി നൽകി.