എട്ടു കോടി തട്ടിയെടുക്കാൻ 54കാരനെ കൊന്ന് കത്തിച്ചു..29കാരിയായ ഭാര്യ അറസ്റ്റിൽ…
സ്വത്ത് വിറ്റ് ലഭിച്ച എട്ടു കോടി തട്ടിയെടുക്കാൻ 54കാരനെ കൊന്ന് കത്തിച്ച് 29കാരിയായ ഭാര്യ. സംഭവത്തിൽ പൊലീസ് ഭാര്യയെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. നിഹാരിക (29), നിഖിൽ മയിരെഡ്ഡി (28), അൻകുൽ റാണ (30) എന്നിവരാണ് അറസ്റ്റിലായത്. ഹൈദരാബാദ് സ്വദേശിയായ 54കാരനായ രമേഷ് കുമാറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണ് നിഹാരിക. നിഹാരികയുടെ മൂന്നാമത്തെ ഭർത്താവായിരുന്നു രമേഷ് കുമാർ.ഒക്ടോബർ എട്ടിന് സുന്തികൊപ്പയിലെ എസ്റ്റേറ്റിൽ പാതി കത്തിനശിച്ച മൃതദേഹം കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ആരുടെ മൃതദേഹമാണിതെന്നും എന്താണ് സംഭവിച്ചതെന്നും കണ്ടെത്താൻ 16 പൊലീസുദ്യോഗസ്ഥർ നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ഊർജിത അന്വേഷണം ആരംഭിക്കുകയായിരുന്നു.തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഹൈദരാബാദ് സ്വദേശിയായ 54കാരനായ രമേഷ് കുമാറാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു.തുടർന്ന് നടന്ന വിശദമായ പരിശോധനയിലാണ് യുവതിയും കൂട്ടാളിയും പിടിയിലായത്.അന്വേഷണത്തിൽ സുരേഷ് കുമാറിന്റെ കാറും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടാം ഭർത്താവിന്റെ പരാതിയിൽ നിഹാരിക നേരത്തെ വഞ്ചനാ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.