പാറശ്ശാലയിൽ വ്‌ളോഗർ ദമ്പതികളുടെ മരണം..യൂട്യൂബ് ചാനലിലെ അവസാന വീഡിയോയിൽ സൂചനകൾ..നടുങ്ങി നാട്ടുകാർ…

പാറശ്ശാലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിയലത യുട്യൂബ്ബ്‌ ചാനൽ നടത്തിയിരുന്നു. പ്രധാനമായും കുക്കറി വീഡിയോകളായിരുന്നു യുട്യൂബ്ബ്‌ ചാനലിൽ ഇട്ടിരുന്നത്. പക്ഷേ ഈ മാസം 25 ന് പോസ്റ്റ്‌ ചെയ്‌ത വീഡിയോയിൽ ജീവനൊടുക്കാൻ പോകുന്നതിന്റെ സൂചനകളുണ്ടായിരുന്നു.’വിട പറയുകയാണെൻ ജന്മം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ചിത്രങ്ങൾ മാത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ഇന്നലെ രാത്രിയിലാണ് പാറശ്ശാലയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഗേറ്റ് അടച്ച നിലയിലായിരുന്നു. വാതിലുകൾ തുറന്ന നിലയിലും.ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ആത്മഹത്യയെന്നാണ് പാറശാല പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Back to top button