കാർവാർ എംഎൽഎ സതീഷ് ക‍ൃഷ്ണ സെയ്‌ലിന് 7 വർഷം തടവ്.. എംഎൽഎ സ്ഥാനം നഷ്ടമാകും….

അനധികൃത ഇരുമ്പു കടത്തു കേസിൽ കർണാടക കാർവാർ എംഎൽഎ സതീഷ് ക‍ൃഷ്ണ സെയ്‌ലിന് 7 വർഷം തടവും 45 കോടി രൂപ പിഴയും വിധിച്ച് കോടതി.വിധി മേൽക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ എംഎൽഎ സ്ഥാനം സതീഷ് കൃഷ്ണ ‌സെയ്‌ലിന് നഷ്ടമാകും. സിബിഐ കേസ് റജിസ്റ്റർ ചെയ്തതിനുശേഷം സതീഷ് കൃഷ്ണ സെയ്‌ൽ അറസ്റ്റിലായിരുന്നു.തുടർന്ന് ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ സെയ്‌ൽ ജാമ്യം തേടി പുറത്തിറങ്ങുകയായിരുന്നു.

എന്നാൽ‌ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിബിഐ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തു.സതീഷ് കൃഷ്ണ സെയിൽ, തുറമുഖ വകുപ്പ് ഡപ്യൂട്ടി കൺസർവേറ്റർ മഹേഷ് ജെ. ബിലിയെ, ഖനിയുടമ ചേതൻ ഷാ തുടങ്ങി ഏഴു പേർ കുറ്റക്കാരാണെന്ന് ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയാണു വിധിച്ചത്.. ഏകദേശം 7.74 ദശലക്ഷം ടൺ ഇരുമ്പയിര് ബിലികേരി തുറമുഖം വഴി അനധികൃതമായി കടത്തിയെന്നാണ് കേസ്.

Related Articles

Back to top button